Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

നാസയ്ക്ക് വേണ്ടി ലോകത്തെ ‘കുഞ്ഞന്‍’ സാറ്റലൈറ്റ് ഒരുക്കി തമിഴ്നാട്ടുകാരനായ 18കാരന്‍

64 ഗ്രാം മാത്രം ഭാരമുള്ള സാറ്റലൈറ്റ് നാസ തൊടുത്തുവിടുന്നതോടെ ലോക സ്പേസ് റെക്കോര്‍ഡും ഈ 18കാരന്റെ പേരിലാകും

ചെന്നൈ: ഇന്ത്യയുടെ അഭിമാനം വാനാളോം ഉയര്‍ത്തി തമിഴ്നാട്ടില്‍ നിന്നുള്ള 18കാരന്‍ ലോകത്തെ ഏറ്റവും ചെറിയ സാറ്റലൈറ്റ് നിര്‍മ്മിച്ചു. 64 ഗ്രാം മാത്രം ഭാരമുള്ള സാറ്റലൈറ്റ് നാസ തൊടുത്തുവിടുന്നതോടെ ലോക സ്പേസ് റെക്കോര്‍ഡും ഈ 18കാരന്റെ പേരിലാകും. രിഫാഹത് ഷാരൂഖ് എന്ന പല്ലപ്പാട്ടി സ്വദേശി കലംസാറ്റ് എന്ന് പേരിട്ടിരിക്കുന്ന സാറ്റലൈറ്റ് ജൂണ്‍ 21ന് നാസ വിക്ഷേപിക്കും. നാസയുടെ വാലപ്സ് ദ്വീപില്‍ നിന്നാണ് സാറ്റലൈറ്റ് വിക്ഷേപിക്കുക. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണം നാസ വിക്ഷേപിക്കുന്നത്.

240 മിനുറ്റ് നീണ്ടു നില്‍ക്കുന്ന ദൗത്യത്തിലൂടെയാണ് സാറ്റലൈറ്റ് വിക്ഷേപിക്കുക. 12 മിനുറ്റാണ് സാറ്റലൈറ്റ് ബഹിരാകാശത്ത് പ്രവര്‍ത്തിക്കുക. 3ഡി പ്രിന്റഡ് ആയിട്ടുള്ള കാര്‍ബണ്‍ ഫൈബറുകളുടെ പ്രകടനം പിടിച്ചെടുക്കുക എന്നതാണ് സാറ്റലൈറ്റിന്റെ പ്രധാന ജോലി.

‘ക്യൂബ്സ് ഇന്‍ സ്പേസ്’ എന്ന മത്സരത്തിലൂടെയാണ് സാറ്റലൈറ്റ് നാസ തെരഞ്ഞെടുത്തത്. നാല് മീറ്റര്‍ വണ്ണമുള്ള 64 ഗ്രാം മാത്രം ഭാരമുള്ള ക്യൂബിന് സമമായിരിക്കണം സാറ്റലൈറ്റിന്റെ ഭാരവും വണ്ണവുമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. നിരവധി ക്യൂബ് സാറ്റലൈറ്റുകളെ കുറിച്ച് പഠിച്ചാണ് റിഫാഹത്ത് കുഞ്ഞന്‍ സാറ്റലൈറ്റിന് രൂപം കൊടുത്തത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 18 year old from tamil nadu designs worlds lightest satellite

Next Story
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം സോണിയാഗാന്ധിക്കെന്ന് സഞ്ജീവ റെഡ്ഡി
The moderation of comments is automated and not cleared manually by malayalam.indianexpress.com