ലണ്ടന്‍: ലണ്ടനിലെ തുരങ്ക റെയില്‍പാതയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 18കാരന്‍ അറസ്റ്റില്‍. ഡോവറില്‍ വെച്ചാണ് പോലീസ്, സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തത്.

കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. അതേ സമയം തീവ്രവാദ ആക്രമണ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പോലീസ് സംശയിക്കുന്നു

വെള്ളിയാഴ്ച്ച ലണ്ടനിലെ തുരങ്ക റെയില്‍പാതയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ട്യൂബ് സ്റ്റേഷനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ബാഗില്‍ സൂക്ഷിച്ച ബക്കറ്റില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ നിന്നു കണ്ടെത്തിയ മറ്റൊരു സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ