ലക്‌നൗ: യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 22 മരണം. നിരവധി പേര്‍ക്ക് പരുക്ക്. യമുനാ നദിയിലെ ബാഗ്പതില്‍ ഇന്നു രാവിലെയാണ് അപകടം നടന്നത്. പരരക്ക് പറ്റിയവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

50ല്‍ അധികം പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയുള്‍പ്പെടെ സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 10 പേരെയാണ് രക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിയാനയിലേക്കുള്ള യാത്രയിലാണ് കൂടുതല്‍ ആളുകളെ നിറച്ചതിനെ തുടര്‍ന്ന് ബോട്ട് അപകടത്തില്‍ പെട്ടത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ