/indian-express-malayalam/media/media_files/2026/01/28/robbery-theft-2026-01-28-16-10-16.jpg)
എഐ നിർമിത ചിത്രം
ബെംഗളൂരു: ബംഗളൂരുവിൽ വീട്ടുജോലിക്കായി നിന്ന ദമ്പതികൾ 18 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവുമായി കടന്നുകളഞ്ഞു. യമലൂർ കെംപാപുര മെയിൻ റോഡിലെ പ്രമുഖ കെട്ടിട നിർമാതാവായ ഷിമന്ത് എസ്. അർജുന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ദിനേഷ്, കമല എന്നിവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഷിമന്തും കുടുംബവും ഒരു ബന്ധുവിന്റെ വീടിന്റെ ഭൂമി പൂജയിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു കവർച്ച. ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ അംബികയാണ് അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഷിമന്തിനെ വിവരമറിയിക്കുകയായിരുന്നു.
Also Read: ശരദ് പവാറിന്റെ നിഴലിൽ നിന്ന് വഴിമാറി നടന്ന കരുത്തൻ; അജിത് പവാർ ഇനി ഓർമ്മ
ഗ്രൗണ്ട് ഫ്ലോറിലെ അലമാര ഇരുമ്പ് വടികൊണ്ട് തകർത്ത് ഏകദേശം 10 കിലോയോളം വരുന്ന സ്വർണ-വജ്ര ആഭരണങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്. കൂടാതെ ഒന്നാം നിലയിലെ ബെഡ്‌റൂമിലുള്ള ലോക്കർ തകർത്ത് 1.5 കിലോ സ്വർണവും, 5 കിലോ വെള്ളിയാഭരണങ്ങളും, 11.5 ലക്ഷം രൂപയും കവർന്നു. ആകെ 18 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കവർച്ച നടത്തിയ ദമ്പതികൾ 20 ദിവസം മുൻപാണ് ഈ വീട്ടിൽ ജോലിക്കായി എത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളിൽ വീട്ടുകാരുടെ ദിനചര്യകളും സാമ്പത്തിക വിവരങ്ങളും ഇവർ മനസ്സിലാക്കിയിരുന്നു. മോഷണത്തിന് ശേഷം ഇവർ മറ്റു സംസ്ഥാനങ്ങളിലേക്കോ നേപ്പാളിലേക്കോ കടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
Also Read: 'V' ഫോർ വിജയ്, 'V' ഫോർ വേളച്ചേരി; 2026 ലെ തിരഞ്ഞെടുപ്പിൽ ചെന്നൈ സീറ്റ് ലക്ഷ്യമിട്ട് ടിവികെ അധ്യക്ഷൻ
മാറാത്തഹള്ളി പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
Read More: റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ ഭക്ഷണം വിളമ്പിയത് പഴയ നോട്ട്ബുക്ക് താളുകളിൽ; പ്രധാനാധ്യാപകന് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us