മോസ്‌കോ: കൊലയാളി ഗെയിമായ ബ്ലൂവെയ്‌ലിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍. റഷ്യയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റിലായത്. ഗെയിമിന്റെ 50 ഘട്ടങ്ങളിലായി നൽകുന്ന ടാസ്കുകൾ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കളിക്കുന്നവരുടെയും അവരുടെ ബന്ധുക്കളെയും കൊല്ലുമെന്ന ഭീഷണി സന്ദേശമുള്‍പ്പടെയുള്ളവ അറസ്റ്റിലായ പെണ്‍കുട്ടിയുടെ കംപ്യൂട്ടറില്‍ നിന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം.

ബ്ലൂവെയ്ല്‍ ഗെയിമിന്റെ അഡ്മിന്‍ ആണെന്ന സംശയത്തില്‍ നേരത്തെ നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി അറസ്റ്റിലാകുന്നത്. ബ്ലൂവെയ്ല്‍ ഗെയിമിന്റെ നിർമാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കി പലരുടെയും ചിത്രങ്ങളും പെൺകുട്ടിയുടെ വീട്ടിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി കൗമാരക്കാരാണ് ഇതിനോടകം കൊലയാളി ഗെയിമിന്റെ ഇരയായത്. അമ്പതാം സ്റ്റേജില്‍ കളിക്കുന്നയാളുടെ ജീവന്‍ ത്യജിക്കാന്‍ ആവശ്യപ്പെടുന്ന ഈ ഗെയിമിന്റെ ഉത്ഭവം റഷ്യയിലാണെന്നാണ് നിഗമനം. ഗെയിമിന്റെ സൃഷ്ടാവ് റഷ്യന്‍ സ്വദേശി ഫിലിപ്പ് ബുഡെയ്ക് നേരത്തെ പൊലീസ് പിടിയിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook