scorecardresearch

ഒരു മാസത്തിനിടെ 17 പേരുടെ ജീവനെടുത്ത് കോവിഡ്; മരണഭീതിയിൽ ഒരു ഗ്രാമം

സുല്‍ത്താന്‍പൂര്‍ ഖേര ഗ്രാമത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മാസം ഇത്രയധികം മരണങ്ങള്‍ സംഭവിക്കുന്നത്

സുല്‍ത്താന്‍പൂര്‍ ഖേര ഗ്രാമത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മാസം ഇത്രയധികം മരണങ്ങള്‍ സംഭവിക്കുന്നത്

author-image
WebDesk
New Update
UP, UP Covid, UP Covid death, Yogi Adityanath, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's ne

സുല്‍ത്താന്‍പൂര്‍ ഖേര: മരക്കമ്പുകൾ കൊണ്ട് അടച്ചിരിക്കുകയാണ് ഒറ്റവരിപ്പാത. തടസത്തിനു മുന്നിൽ വാഹനങ്ങൾ നിർത്തുമ്പോൾ തിരിരെ പോകാൻ, മാസ്ക് നേരെയാക്കി അവിനാശ് പ്രസാദ് പറയും. '' ഗ്രാമത്തിൽ കോവിഡ് ഉണ്ട്. ഇവിടം കണ്ടെയ്ൻമെന്റ് സോണായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ 18 പേർ മരിച്ചു,'' ഈ വാക്കുകള്‍ മാത്രമതി ഉത്തർപ്രദേശിലെ റായ് ബറേലി ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ഖേരയിലെ സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കാന്‍.

Advertisment

സുൽത്താൻപൂർ ഖേര ഗ്രാമത്തിലേക്കുള്ള പ്രവേശന പോയിന്റുകളിൽ ഒന്നാണിത്. റോഡ് തടസപ്പെടുത്തിയതിനു പിന്നിലാണ് അവിനാശ് പ്രസാദിന്റെ വീട്. അവിടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മുറ്റത്ത് കട്ടിലിൽ ഇരിക്കുന്നു. “ആരും പുറത്തുകടക്കുന്നില്ല.എല്ലായിടത്തും ഭയമുണ്ട്,” അദ്ദേഹം പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥനായ ദിനേശ് സിങ് ഗ്രാമത്തില്‍ മരിച്ചവരുടെ പട്ടിക പറഞ്ഞു. കഴിഞ്ഞ മാസം ജീവന്‍ നഷ്ടപ്പെട്ട 18 പേരില്‍ 17 പേര്‍ക്കും പനി പോലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമത്തിലാദ്യമായാണ് ഇത്രയധികം മരണം ഒരു മാസം സംഭവിക്കുന്നത്.

"മരിച്ചവരില്‍ 11 പേരുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ പനി, ജലദോഷം, തലവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി അറിയാന്‍ സാധിച്ചു. സാധരണഗതിയിലുള്ള പനിയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് ആളുകള്‍ മരിക്കാന്‍ തുടങ്ങി, ഞങ്ങള്‍ക്ക് ഭയമായി," ദിനേശ് സിങ് പറഞ്ഞു

Advertisment
publive-image

"മരിച്ച 17 പേരിൽ 15 പേര്‍ കോവിഡ് പരിശോധനയ്ക്കു വിധേയമായവരോ ആശുപത്രിയില്‍ ചികിത്സ തേടിയവരോ അല്ല. അതുകൊണ്ടാണ്, ഏപ്രില്‍ മാസത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3000 പേരുള്ള വില്ലേജിലെ കോവിഡ് മരണം രണ്ടായി ചുരുങ്ങിയത്. പതിനെട്ടാമതായി മരിച്ചത് ഒരു ചെറിയ പെണ്‍കുട്ടിയാണ്, അവള്‍ക്ക് ഹൃദയസംബന്ധമായ രോഗമുള്ളതല്ലാതെ മറ്റു ലക്ഷണങ്ങള്‍ ഇല്ലായിരുന്നു," സിങ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് പരിശോധനയ്ക്ക് വിധേയമാകാതെ രോഗലക്ഷണങ്ങളോടെ മരിച്ചവരില്‍ ഒരാള്‍ റാം സംജീവന്‍ സഹുവാണ്. "ആദ്യ മൂന്ന് ദിവസം ജലദോഷവും പനിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡോക്ടറെ കാണിച്ചെങ്കിലും സാധാരണ പനിമരുന്നാണ് നല്‍കിയത്. പിന്നീട് ശ്വാസ തടസം രൂക്ഷമായി, ഞങ്ങള്‍ ഓക്സിജനായി അലഞ്ഞു. പക്ഷെ പെട്ടെന്നു തന്നെ മരണം സംഭവിച്ചു," സഹുവിന്റെ മകന്‍ ഗണേഷ് പറഞ്ഞു.

Also Read: മത-രാഷ്ട്രീയ കൂടിച്ചേരലുകൾ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണമായി: ലോകാരോഗ്യ സംഘടന

കോവിഡ് ആദ്യ തരംഗത്തില്‍ ഒക്ടോബർ രണ്ടിനു റായ് ബറേലി ജില്ലയിൽ പ്രതിദിന കേസുകളുടെ എണ്ണം 110 ആയി ഉയർന്നിരുന്നു. സജീവ കേസുകളുടെ എണ്ണം സെപ്റ്റംബറില്‍ 670 ആയി ഉയര്‍ന്നിരുന്നു. ഈ വർഷം ഏപ്രില്‍ 26നു സജീവ കേസുകളുടെ എണ്ണം 4,166 ആയി വര്‍ധിച്ചു.ഈ ദിവസം 376 പുതിയ കേസുകളും നാല് മരണങ്ങളുമുണ്ടായി. നിലവില്‍ രോഗവ്യാപനത്തിന് നേരിയ കുറവുണ്ട്.

ജില്ലയിൽ 331 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്ത ഏപ്രിൽ 29നു സജീവ കേസുകൾ 3,794 ആയിരുന്നു. പുതിയ കേസുകൾ 112 ആയി കുറഞ്ഞ മേയ് ഒൻപതിനു 1,558 ആയിരുന്നു സജീവ കേസുകൾ. മൂന്നു പേരാണ് മരിച്ചത്.

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 14 പേര്‍ ക്വാറന്റൈനിലാണെന്ന് ദിനേശ് സിങ് പറഞ്ഞു. "ഞങ്ങളുടെ മേഖലയില്‍ ക്വാറന്റൈനില്‍ കഴിയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ തുടരുകയാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കും," ദിനേശ് സിങ് കൂട്ടിച്ചേര്‍ത്തു.

publive-image
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒത്തുകൂടിയിരിക്കുന്ന ഗ്രാമവാസികള്‍

സുല്‍ത്താന്‍പൂര്‍ ഖേരയിലെ ജനങ്ങളുടെ നിസഹായതയുടെ ശബ്ദം ഉയര്‍ന്നതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. "പ്രതിദിനം 150 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നിയന്ത്രണമേഖലയായി പ്രഖ്യാപിക്കുകയും കഴി‍ഞ്ഞ ഒരാഴ്ചയായി അണുനശീകരണ പ്രവര്‍ത്തനങ്ങളും ഗ്രാമത്തില്‍ സജീവമാണ്," സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അന്‍ഷിക ദിക്ഷിത് വിശദീകരിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രണ്ട് കോവിഡ് മരണങ്ങള്‍ മാത്രമാണ് സുല്‍ത്താന്‍‍പൂര്‍ ഖേരയില്‍ കഴിഞ്ഞമാസം ഉണ്ടായതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ വിരേന്ദ്ര സിങ് പറഞ്ഞു. "ഗ്രാമത്തിലെ മരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. അതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. പ്രായമായും അല്ലെങ്കില്‍ ഗുരുതരമായ മറ്റ് രോഗങ്ങള്‍ കാരണം മരിച്ചവരാണ് മറ്റുള്ളവര്‍," അദ്ദേഹം പറഞ്ഞു.

പരിശോധനകൾ നടത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ മറ്റൊരു മരണം സംഭവിച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കോവിഡ് രോഗമുക്തി നേടിയ ബാബ്ലു സവിതയാണ് അന്തരിച്ചത്. "മാര്‍ച്ച് മാസത്തില്‍ കോവിഡ് ബാധിച്ചതിന് 14 ദിവസത്തിന് ശേഷം നെഗറ്റീവായി. തളര്‍ച്ചയും തലവേദനയും ഉള്ളതായി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഒരു ദിവസം രാവിലെ പെട്ടെന്ന് അബോധാവസ്ഥയില്‍ ആവുകയും മരിക്കുകയുമായിരുന്നു," ബബ്ലുവിന്റെ അനന്തരവന്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: