/indian-express-malayalam/media/media_files/2025/11/12/tejaswi-yadav-2025-11-12-17-41-19.jpg)
തേജസ്വി യാദവ്
പ്ടന: ബീഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കരിക്കുമെന്നും മാറ്റത്തിനായാണ് ജനങ്ങൾ വോട്ടുചെയ്തതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ്. പട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞു.
Also Read:ബിഹാറിൽ ഭരണത്തുടർച്ച; എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎ മുന്നിൽ
മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കരിക്കും.160-ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തും. 1995-ൽ ജനതാദളിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷം ലഭിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 76 ലക്ഷം വോട്ടുകളുടെ വർധനവുണ്ടായി. പുതിയ വോട്ടുകൾ മാറ്റത്തിന് വേണ്ടിയാണെന്നും തേജസ്വി അഭിപ്രായപ്പെട്ടു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് 400-ലധികം സീറ്റുകൾ പ്രവചിച്ചിട്ട് എത്ര ലഭിച്ചെന്നും തേജസ്വി ചോദിച്ചു.
Also Read:വിധിയെഴുതി ബിഹാർ; 67.14 ശതമാനം പോളിങ്
ബീഹാറിൽ തുടർ ഭരണമുണ്ടാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. മാട്രിസും പീപ്പിൾസ് പൾസും പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച്, ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നാണ് സൂചന.
പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ 133 മുതൽ 148 സീറ്റുകൾ വരെ നേടാനും മഹാസഖ്യം 75 മുതൽ 101 സീറ്റുകൾ വരെ നേടാനും സാധ്യതയുണ്ട്. പീപ്പിൾസ് പൾസ് പ്രകാരം ജാൻ സുരാജ് പൂജ്യം മുതൽ അഞ്ച് സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കുന്നു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ബിഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചത്. രണ്ടാം ഘട്ടത്തിൽ 20 ജില്ലകളിലായി 67 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. നവംബർ ആറിന് പോളിംഗ് നടന്ന 121 സീറ്റുകളിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 64.66 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പതിനാലിനാണ് വോട്ടെണ്ണൽ.
Read More:ബിഹാറിൽ നടുറോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us