scorecardresearch

Rohtak Basketball player Death: ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു വീണു; പതിനാറുകാരന് ദാരുണാന്ത്യം

ഹാർദിക്കിന്റെ നെഞ്ചിലേക്കാണ് ഇരുമ്പുകൊണ്ടുള്ള പോൾ വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

ഹാർദിക്കിന്റെ നെഞ്ചിലേക്കാണ് ഇരുമ്പുകൊണ്ടുള്ള പോൾ വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

author-image
WebDesk
New Update
basketball player accident

Rohtak basketball pole accident | Basketball player Death in Malayalam

Rohtak Basketball Court Tragedy: ഹരിയാന: ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. പതിനാറുകാരനായ ഹാർദിക് രാത്തിയാണ് മരിച്ചത്. റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിൽ കളിക്കാനെത്തിയ ഹാർദിക് ബോളെടുത്ത് ബാസ്കറ്റിലേക്ക് ഇടുകയായിരുന്നു. അതിനുശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഒടിഞ്ഞു ദേഹത്തുവീണത്.

Advertisment

Also Read: സമാധാന കരാറിന് യുക്രൈൻ്റെ പച്ചക്കൊടി; യുഎസും റഷ്യയും തമ്മിൽ യുഎഇയിൽ നിർണ്ണായക ചർച്ച

ഹാർദിക്കിന്റെ നെഞ്ചിലേക്കാണ് ഇരുമ്പുകൊണ്ടുള്ള പോൾ വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read: സുബിൻ ഗാർഗിൻേറത് ആസൂത്രിത കൊലപാതകം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

Advertisment

ഹാര്‍ദ്ദിക്കിന്‍റെ മരണത്തെത്തുടര്‍ന്ന് ഹരിയാനയിലെ എല്ലാ കായികമേളകളും മത്സരങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു. 

Also Read: അയോധ്യയിലെ ധ്വജാരോഹണം; നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായെന്ന് പ്രധാനമന്ത്രി

ദേശീയ യൂത്ത് ചാംപ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയ താരമാണ് ഹാർദിക്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More: എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം; പുകമേഘങ്ങൾ ഇന്ത്യയിലേക്ക്, വിമാന സർവ്വീസുകൾ റദ്ദാക്കി

Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: