ന്യൂഡൽഹി: സഹപാഠിയും സുഹൃത്തുക്കളും ചേർന്ന് ഓടുന്ന കാറിൽ പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്തു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.

സ്കൂൾ ബസ് മിസ് ചെയ്ത 16 കാരിയായ പെൺകുട്ടി വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്നു. ഈ സമയം കാറിലെത്തിയ സഹപാഠി വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി. സഹപാഠിക്കൊപ്പം മറ്റു രണ്ടു സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു. കുറേ ദൂരം ചെന്നപ്പോൾ പെൺകുട്ടിയെ ഉറക്ക ഗുളിക കലർത്തിയ പാനീയം നിർബന്ധിപ്പിച്ച് കുടിപ്പിച്ചു. അതിനുശേഷം കൂട്ടബലാൽസംഗം ചെയ്തു.

സ്കൂൾ കഴിഞ്ഞിട്ടും ഏറെ നേരം പെൺകുട്ടി വീട്ടിലെത്താതായപ്പോൾ കുടുംബം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് റോഡിനു സമീപം ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ