ലക്‌നൗ: സര്‍ക്കാരില്‍ നിന്ന് പണം വാങ്ങിയതിനു ശേഷവും വീട്ടില്‍ ശൗചാലയം പണിയാതിരുന്ന 16 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പൊതുമുതല്‍ ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് കേസ്.
നമാമി ഗംഗാ പദ്ധതിയുടെ കീഴില്‍ വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തവര്‍ക്കെതിരായി ശക്തമായ നടപടികള്‍ കൈക്കൊള്ളും. ജില്ലയില്‍ ഉജ്ജാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിവിധ ഗ്രാമങ്ങളില്‍ താമസിക്കുന്ന 16 പേര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് അനിത ശ്രീവാസ്തവ പറഞ്ഞു. ഇക്കാലയളവില്‍ തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ഈ ആളുകള്‍ തങ്ങളുടെ വീടുകളില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെന്നും ഇത് പൊതുജനങ്ങളുടെ മുതല്‍ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.