കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയില്‍ തീപിടിത്തത്തെ തുടര്‍ന്ന് യാത്രക്കാരെ മുഴുവനും ഒഴിപ്പിച്ചു. റബീന്ദ്ര സദൻ-മൈതാൻ സ്​റ്റേഷനകൾക്കിടയിൽ എത്തിയപ്പോഴായിരുന്നു സംഭവം. തിരക്കേറിയ സമയത്താണ്​ മെട്രോയുടെ ഫസ്റ്റ് കോച്ചില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്. തുടര്‍ന്ന് 16 ഓളം പേര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇതില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്മാരാണ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ ഒരാളുടെ കാലിന് പരുക്കേറ്റു.

​നിരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വളരെ പെ​ട്ടെന്ന്​ തീ അണച്ചിരുന്നു. പശ്ചിമ ബംഗാൾ അഗ്​നിരക്ഷാ സേനയും കൊൽക്കത്ത പൊലീസി​​ന്റെ ദുരന്ത നിവാരണ സേനയും സംഭവ സ്​ഥലത്തുണ്ടായിരുന്നു. യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്.

ട്രെയിനകത്ത് പുക പടര്‍ന്നപ്പോള്‍ തങ്ങള്‍ പരിഭ്രാന്തരായെന്ന് യാത്രക്കാര്‍ പറഞ്ഞു. പുക പടരുന്നതിനിടെ യാതൊരു തരത്തിലുളള നിര്‍ദേശങ്ങളും മെട്രോയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ഡ്രൈവര്‍ അനൗന്‍സ്മെന്റ് നടത്തണമായിരുന്നെന്നും സംഭവം അന്വേഷിക്കുമെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ