ന്യൂഡല്‍ഹി: 2011 ശേഷം 16 ലക്ഷം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
2022-ലാണ് ഏറ്റവുമധികം പേര്‍ പൗരത്വം ഉപേക്ഷിച്ചത്, 2,25,620. ഏറ്റവും കുറവ് 2020-ലാണ്. 85,256 പേരാണ് 2020-ല്‍ പൗരത്വം ഉപേക്ഷിച്ചത്.
പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ വർഷം തിരിച്ചുള്ള കണക്ക് വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
- 2011- 1,22,819
- 2012- 1,20,923
- 2013- 1,31,405
- 2014- 1,29,328
- 2015- 1,31,489
- 2016: 1,41,603
- 2017- 1,33,049
- 2018- 1,34,561
- 2019- 1,44,017
- 2020- 85,256
- 2021- 1,63,370
- 2022- 2,25,620
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ഇന്ത്യൻ പൗരന്മാർ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) പൗരത്വം നേടിയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കർ വിശദീകരിച്ചു.