scorecardresearch

12 വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്‍; കൂടുതല്‍ 2022-ല്‍

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്

author-image
WebDesk
New Update
Passport, india

ന്യൂഡല്‍ഹി: 2011 ശേഷം 16 ലക്ഷം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

Advertisment

2022-ലാണ് ഏറ്റവുമധികം പേര്‍ പൗരത്വം ഉപേക്ഷിച്ചത്, 2,25,620. ഏറ്റവും കുറവ് 2020-ലാണ്. 85,256 പേരാണ് 2020-ല്‍ പൗരത്വം ഉപേക്ഷിച്ചത്.

പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ വർഷം തിരിച്ചുള്ള കണക്ക് വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

  • 2011- 1,22,819
  • 2012- 1,20,923
  • 2013- 1,31,405
  • 2014- 1,29,328
  • 2015- 1,31,489
  • 2016: 1,41,603
  • 2017- 1,33,049
  • 2018- 1,34,561
  • 2019- 1,44,017
  • 2020- 85,256
  • 2021- 1,63,370
  • 2022- 2,25,620
Advertisment

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ഇന്ത്യൻ പൗരന്മാർ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) പൗരത്വം നേടിയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കർ വിശദീകരിച്ചു.

Citizen Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: