/indian-express-malayalam/media/media_files/uploads/2019/04/chennai-759.jpg)
ചെന്നൈ: 'ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. തമിഴ്നാട്ടിലേയും ഉത്തരേന്ത്യയിലേയും മധ്യ ഇന്ത്യയിലേയും രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് എനിക്കറിയാം. എന്റെ മനഃസാക്ഷിയുടെ ശരി അനുസരിച്ച് ഞാന്‍ ഇന്ന് വോട്ട് ചെയ്തു. ഇവിഎം ബട്ടണില്‍ അമര്‍ത്തുന്ന സമയത്ത് എന്റെ മനസില്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലയും, സമ്പദ്‌വ്യവസ്ഥയും കാര്‍ഷിക മേഖലയുമെല്ലാം ഉണ്ടായിരുന്നു.'
ചെന്നൈയിലെ മാനസികാരോഗ്യ കേന്ദ്രമായ ഐഎംഎച്ചിലെ താമസക്കാരന്റെ വാക്കുകളാണിത്. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിലാണ് അദ്ദേഹം തന്റെ വോട്ട് രേഖപ്പെടുത്തിയത്. ഒമ്പത് വര്‍ഷമായി അദ്ദേഹം ഐഎംഎച്ചില്‍ എത്തിയിട്ട്. 46 വയസുള്ള ഇദ്ദേഹത്തിന് ഒരു മാസം മുമ്പാണ് പുതിയ വോട്ടര്‍ ഐഡി കാര്‍ഡ് ലഭിച്ചത്.
ഫോണിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചത്. വളരെ കാലം മുമ്പ് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും പഴയ വോട്ടര്‍ ഐഡി ഇപ്പോള്‍ കൈയ്യില്‍ ഇല്ല. പാളവക്കം സ്വദേശിയാണ് ഇദ്ദേഹം.
Read in English: Chennai’s mental health institute scripts history, its 159 inmates vote for first time
പതിനഞ്ചു വര്‍ഷമായി ഐഎംഎച്ചില്‍ താമസിക്കുന്ന മറ്റൊരാളുടെ വാക്കുകള്‍ ഇങ്ങനെ:
'ഒരു വല്ലാത്ത അനുഭവമാണ്. എനിക്കിപ്പോള്‍ 34 വയസുണ്ട്. ഇതെന്റെ ആദ്യ വോട്ടാണ്. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.'
ചെന്നൈ സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ ഐഎംഎച്ചിലെ 159 താമസക്കാരാണ് ഏപ്രില്‍ 18ന് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ പലരും ആദ്യമായി വോട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ മറ്റു പലര്‍ക്കും വോട്ടര്‍ ഐഡി ഉണ്ടായിരുന്നെങ്കിലും കാലങ്ങളായി അത് കൈവശമില്ല.
ഇവരില്‍ ഭൂരിപക്ഷവും മാനസികാരോഗ്യം തിരിച്ചു പിടിച്ചവരും എന്നാല്‍ കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവരുമാണ്. വോട്ട് ചെയ്യാന്‍ പ്രാപ്തരാണ് എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ഇവരെല്ലാം തങ്ങളുടെ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തിയത്.
'വോട്ട് ചെയ്തതില്‍ ഇവരെല്ലാം വളരെ സന്തോഷിക്കുന്നുണ്ട്. ഇന്നിവിടെ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണ്. ഞങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു,' ഐഎംഎച്ച് ഡയറക്ടര്‍ ഡോ. പി.പൂര്‍ണ ചന്ദ്രികയുടെ വാക്കുകള്‍.
നിയമപരമായി തടസങ്ങള്‍ ഒന്നും ഇല്ലെങ്കിലും, മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളോട് സമൂഹത്തിനുള്ള മനോഭാവമാണ് പലപ്പോഴും അവര്‍ തഴയപ്പെടുന്നതിനുള്ള കാരണമെന്ന് ഡോ.ചന്ദ്രിക പറയുന്നു.
'നമ്മളെ പോലെ അല്ല, അവരോട് ഒരുപാട് ചോദ്യങ്ങളാണ്. വോട്ട് ചെയ്യേണ്ടതുണ്ടോ, വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്നിങ്ങനെ പോകും. വോട്ട് ചെയ്യാന്‍ പ്രാപ്തരല്ല എന്ന് കോടതി പറയുന്നവര്‍ക്ക് മാത്രമേ വിലക്കുള്ളൂ,' ചന്ദ്രിക പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.