ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറഫ കരീം ഐടി ടവറിന് അടുത്തുളള ഫിറോസ്പൂര്‍ റോഡിലാണ് സ്ഫോടനം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഇവിടെ നല്ല ആള്‍ത്തിരക്കേറിയ പ്രദേശമാണ്. നിരവധി വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് ആരൊക്കെയാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ആറ് പൊലീസുകാര്‍ക്ക് അടക്കം സ്ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കും എത്തരത്തിലുളള സ്ഫോടനമാണ് നടന്നതെന്ന് സ്ഥിരീകരിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook