/indian-express-malayalam/media/media_files/DvAmSbwsZZ3yxLlBgy2M.jpg)
1,400 medical seats still vacant panel to hold special round of counselling, Representative Image
മുൻ റൗണ്ടുകളിലെ കൗൺസിലിംഗിന് ശേഷവും ബാക്കിയായ 1,400-ലധികം സീറ്റുകൾ അനുവദിക്കുന്നതിന് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പ്രത്യേക കൗൺസലിംഗ് റൗണ്ട് നടത്തുമെന്ന് അറിയുന്നു. സർക്കാർ കട്ട് ഓഫ് നല്‍കിയിട്ടും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.
റൗണ്ടിനായുള്ള രജിസ്ട്രേഷൻ നവംബർ 17-നകം ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്, ഫലം നവംബർ 24-നകം.
ശേഷിക്കുന്ന യുജി സീറ്റുകൾക്കും സമാനമായ പ്രത്യേക റൗണ്ട് കൗൺസിലിംഗ് നടത്തി.
"എംബിബിഎസ് സീറ്റുകൾക്കായി ഒരു പ്രത്യേക റൗണ്ട് കൗൺസിലിംഗ് അനുവദിച്ച സാഹചര്യത്തില്‍, ബിരുദാനന്തര ബിരുദത്തിനും അത് ചെയ്യേണ്ടതുണ്ട്. ഓരോ സീറ്റും ഒരു റിസോഴ്‌സാണ്, അത് പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കേണ്ടതുണ്ട്," വിഷയത്തെക്കുറിച്ച് അറിയാവുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സീറ്റുകൾ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ കൗൺസിലിംഗ് നടപടികൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ നിന്നുള്ള മെഡിക്കൽ കോളേജുകളുടെ ഒരു അസോസിയേഷനും അപേക്ഷ നൽകിയിട്ടുണ്ട്.
പ്രത്യേക അഞ്ചാം റൗണ്ട് കൗൺസിലിംഗ്
സാധാരണയായി, കേന്ദ്രീകൃത മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ അനുവദിക്കുന്ന മൂന്ന് റൗണ്ട് കൗൺസിലിംഗുകൾ ഉണ്ട്. വ്യക്തിഗത കോളേജുകൾ വഴി ഒഴിവുള്ള സീറ്റുകൾ അനുവദിക്കുന്ന അവസാനത്തെ ഒരു റൗണ്ടും ഉണ്ട്.
വരാനിരിക്കുന്ന പ്രത്യേക റൗണ്ട് ഉൾപ്പെടെ 2023 ലെ എല്ലാ കൗൺസിലിംഗുകളും കേന്ദ്രീകൃത മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 13,000-ലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന മൂന്നാം റൗണ്ട് കൗൺസിലിംഗിന്‍റെ കട്ട്-ഓഫ് നീക്കം ചെയ്തതിട്ടും കൂടിയാണ് ഈ പ്രത്യേക അഞ്ചാം റൗണ്ട് കൗൺസിലിംഗ് വരുന്നത്. സാധാരണ ഗതിയിൽ, പിജി സീറ്റുകളിലേക്കുള്ള യോഗ്യത 50 ശതമാനമാണ്, പിന്നീടുള്ള കൗൺസലിങ്ങിൽ ഇത് കുറയും, എന്നാൽ ഇത് ആദ്യമായാണ് പൂജ്യത്തിലേക്ക് താഴുന്നത്.
മൂന്നാം റൗണ്ടിന് ശേഷമുള്ള സീറ്റ് അലോട്ട്‌മെന്റിന്‍റെ വിശകലനം കാണിക്കുന്നത് കട്ട് ഓഫ് ഒഴിവാക്കിയതിന്‍റെ ഫലമായി ജനറൽ വിഭാഗത്തിൽ 800 ൽ 11 ഉം ഒബിസി വിഭാഗത്തിൽ 800 ൽ 5 ഉം സ്‌കോർ നേടിയ ഉദ്യോഗാർത്ഥികൾക്ക് സീറ്റുകൾ അനുവദിച്ചു എന്നാണ്. എസ്‌സി/എസ്‌ടി ഉദ്യോഗാർഥികളേക്കാൾ കുറഞ്ഞ സ്‌കോർ നേടിയ പൊതുവിഭാഗം ഉദ്യോഗാർഥികൾക്കും സീറ്റുകൾ അനുവദിക്കുന്നതിനും ഇത് കാരണമായി.
സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിന്‍റെ കാരണങ്ങല്‍ അന്വേഷിക്കുകയാണ് എൻഎംസി.
Read in English: 1,400 medical seats still vacant, panel to hold special round of counselling
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.