Latest News

സഹപാഠിയുടെ കൈവശം അമ്മയ്ക്ക് കുറിപ്പ് എഴുതി അയച്ച് 14കാരി ആത്മഹത്യ ചെയ്തു

തന്റെ അമ്മയ്ക്ക് നല്‍കണമെന്ന് അറിയിച്ച് സഹപാഠിയായ ഒരു ആണ്‍കുട്ടിയുടെ കൈയില്‍ പെണ്‍കുട്ടി ഒരു കുറിപ്പ് കൊടുത്തയക്കുകയും ചെയ്തു

മുംബൈ: അമ്മയ്ക്ക് കുറിപ്പെഴുതി അയച്ച് 14കാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. മുംബൈയിലെ കണ്ട്വിലിയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. മരിക്കുന്നതിന് ‘എനിക്ക് സുഖമില്ല, ഞാന്‍ ആത്മഹത്യ ചെയ്യുന്നു’ എന്ന കുറിപ്പെഴുതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

വൈകിട്ട് 4.30ഓടെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയാണ് കൗമാരക്കാരി കടുംകൈ ചെയ്തത്. തന്റെ അമ്മയ്ക്ക് നല്‍കണമെന്ന് അറിയിച്ച് സഹപാഠിയായ ഒരു ആണ്‍കുട്ടിയുടെ കൈയില്‍ പെണ്‍കുട്ടി ഒരു കുറിപ്പ് കൊടുത്തയക്കുകയും ചെയ്തു. എന്നാല്‍ പോകും വഴി ആണ്‍കുട്ടി ഈ കുറിപ്പ് തുറന്ന് വായിച്ച് പരിഭ്രാന്തനായി. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്ത് ഓടിയെത്തി കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ഓടിയെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ 8ാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടായിരുന്നു.

സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു പെണ്‍കുട്ടി. മിടുക്കിയായിരുന്ന കുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇതുവരെയും വ്യക്തമല്ല. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ മാസങ്ങള്‍ക്കുളളില്‍ ഇത് രണ്ടാമത്തെ കുട്ടിയാണ് ആത്മഹത്യ ചെയ്യുന്നത്. പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുന്നത് താഴെ ഉളളവര്‍ കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം ഉണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ്ഞ ദിവസം പ്രചരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 14 year old mumbai girl left a note for her mother before suicide

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com