ഹൈ​ദ​രാ​ബാ​ദ്: പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്ക​ത്ത​തി​നെ തു​ട​ർ​ന്ന് ക്ലാ​സി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ട വിദ്യാർഥിനി ജീ​വ​നൊ​ടു​ക്കി. തെ​ലു​ങ്കാ​ന​യി​ലെ മാ​ൽ​കാ​ജ്ഗി​രി​യി​ലാ​യി​രു​ന്നു ക്ലാസിൽ നിന്ന് ഇറക്കിവിട്ടതിൽ മനംനൊന്ത് 14 വയസ്സുകാരി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് വിദ്യാർഥിനിയെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഫീസ് അടച്ചില്ലെന്ന കാരണത്താൽ പെൺകുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നും പരസ്യമായി അപമാനിച്ചെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

സ്കൂ​ളി​ൽ​നി​ന്നും വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. താ​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ട​താ​യി സ​ഹോ​ദ​രി​യോ​ടു പ​റ​യു​ക​യും ചെ​യ്തു. മു​റി​യി​ൽ ക​യ​റി വാ​തി​ൽ കു​റ്റി​യി​ട്ട ശേ​ഷം ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ല​ഭി​ച്ചു. ക്ഷ​മി​ക്ക​ണം അ​മ്മ, അ​വ​ർ എ​ന്നെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ഒ​മ്പ​താം ക്ലാ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം സ്കൂ​ളി​നെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റ​ത്തി​നു കേ​സ് ന​ൽ​കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ