scorecardresearch

ആലുവയിൽ 14കാരിക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം; വായിൽ കളനാശിനിയൊഴിച്ചു കൊല്ലാൻ ശ്രമം

കുട്ടിയുടെ പ്രണയബന്ധത്തിനോട് പിതാവിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ പ്രണയബന്ധത്തിനോട് പിതാവിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

author-image
WebDesk
New Update
crime, women

പ്രതീകാത്മക ചിത്രം

Top News Live Updates: കൊച്ചി: പ്രണയബന്ധത്തിന്റെ പേരിൽ ആലുവയിൽ 14കാരിയെ പിതാവ് കമ്പി വടി കൊണ്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. കുട്ടിയുടെ വായിൽ പിതാവ് നിർബന്ധമായി കളനാശിനി ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പൊലിസ് അറിയിച്ചു. പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

കുട്ടിയുടെ പ്രണയബന്ധത്തിനോട് പിതാവിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. കമ്പി വടി കൊണ്ട് ദേഹമാസകലം അടിച്ച ശേഷം, വീട്ടിൽ സൂക്ഷിച്ചിരുന്ന കളനാശിനി വായിലൂടെ ഒഴിക്കുകയായിരുന്നു. കളനാശിനി വയറ്റിലെത്തിയ കുട്ടിയെ ആശുപത്രിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി തന്നെയാണ്, പിതാവാണ് തന്നെ മർദ്ദിച്ചതെന്നും കളനാശിനി കുടിപ്പിച്ചതെന്നും ഡോക്ടർമാരോട് വെളിപ്പെടുത്തിയത്.

പെൺകുട്ടിയെ കമ്പി വടി കൊണ്ട് ദേഹമാസകലം അടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. ആലുവ ആലങ്ങാട് ഒക്ടോബർ 29നാണ് സംഭവം നടന്നത്. പ്രതിയായ പിതാവിനെ ആലുവ വെസ്റ്റ് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Murder Attempt girl attacked

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: