/indian-express-malayalam/media/media_files/2026/01/03/army-maoist-2026-01-03-13-43-45.jpg)
പ്രതീകാത്മക ചിത്രം
റായ്‌പൂർ: ചത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ, ബീജാപ്പൂർ ജില്ലകളിലെ വനമേഖലകളിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ കനത്ത ഏറ്റുമുട്ടലുണ്ടായത്.
വനമേഖലയിൽ നടന്ന തിരച്ചിലിനിടെയാണ് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 2026-ഓടെ രാജ്യം മാവോയിസ്റ്റ് വിമുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഈ വർഷം നടക്കുന്ന ആദ്യത്തെ പ്രധാന ഏറ്റുമുട്ടലാണിത്.
Also Read: ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ
14 മാവോയിസ്റ്റുകളിൽ 12 പേർ തെക്കൻ സുക്മയിലും രണ്ടു പേർ ബിജാപൂരിലുമായാണ് കൊല്ലപ്പെട്ടത്. ഇവിടെ പുലർച്ചെ 5 മണിക്കായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സുക്മയിലെ കോണ്ട ഏരിയ കമ്മിറ്റി സെക്രട്ടറി മാങ്ഡു കൊല്ലപ്പെട്ടവരിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോണ്ട ഏരിയ കമ്മിറ്റിയിലെ എല്ലാ സായുധ അംഗങ്ങളെയും വധിക്കാൻ സേനയ്ക്ക് സാധിച്ചതായി സുക്മ എസ്.പി കിരൺ ചവാൻ അറിയിച്ചു.
Also Read: മുസ്തഫിസൂർ റഹ്‌മാൻ ഐപിഎൽ കളിക്കേണ്ട; നിർദേശവുമായി ബിസിസിഐ
2026 മാർച്ചോടെ രാജ്യത്ത് മാവോയിസത്തെ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സമയപരിധി അടുത്തിരിക്കെ സുരക്ഷാ സേന നടത്തുന്ന ശക്തമായ നീക്കങ്ങളുടെ ഭാഗമായാണ് ഇന്നത്തെ ഏറ്റുമുട്ടൽ. കണക്കുകൾ പ്രകാരം 2024 മുതൽ ഇതുവരെ 500-ലധികം മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ മാത്രം കൊല്ലപ്പെട്ടത്.
Also Read: ഹെൽമെറ്റിൽ പലസ്തീൻ പതാക; കശ്മീരി ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം
ഒരു വശത്ത് ഏറ്റുമുട്ടൽ നടക്കുമ്പോൾ, പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ഒന്നാം ബറ്റാലിയൻ കമാൻഡറായ ബർസ ദേവ (ബർസ സുക്ക) ഉൾപ്പെടെ നിരവധി മാവോയിസ്റ്റ് നേതാക്കൾ ഇന്ന് തെലങ്കാന ഡിജിപി ബി. ശിവധർ റെഡ്ഡിക്കു മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
Read More: ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, ആരോഗ്യമേഖല പ്രതിസന്ധിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us