scorecardresearch

ശമ്പളമില്ല, പാസ്‌പോർട്ട് പിടിച്ചുവെച്ചു; ദുബായിൽ കുടുങ്ങി ജാർഖണ്ഡിൽ നിന്നുള്ള 14 തൊഴിലാളികൾ

ഭക്ഷണത്തിനും താമസത്തിനും പോലും പണമില്ലാതെ വലയുന്ന ഇവരുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹിക പ്രവർത്തകർ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു

ഭക്ഷണത്തിനും താമസത്തിനും പോലും പണമില്ലാതെ വലയുന്ന ഇവരുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹിക പ്രവർത്തകർ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു

author-image
WebDesk
New Update
Jharkhand migrant labour

ദുബായിൽ കുടുങ്ങിയ ജാർഖണ്ഡിൽ നിന്നുള്ള തൊഴിലാളികൾ

ദുബായ്/റാഞ്ചി: മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച ജാർഖണ്ഡ് സ്വദേശികളായ 14 തൊഴിലാളികൾ ദുരിതത്തിൽ. ശമ്പളം നൽകാതെയും പാസ്‌പോർട്ടുകൾ പിടിച്ചുവെച്ചും കമ്പനി അധികൃതർ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികൾ വീഡിയോ സന്ദേശം അയച്ചു. ജാർഖണ്ഡിലെ ഗിരിദിഹ്, ഹസാരിബാഗ്, ബൊക്കാറോ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.

Advertisment

Also Read:കേരളത്തിൻറെ റെയിൽ വികസനത്തിന് 3795 കോടി അനുവദിച്ചു: അശ്വിനി വൈഷ്ണവ്

ഭക്ഷണത്തിനും താമസത്തിനും പോലും പണമില്ലാതെ വലയുന്ന ഇവരുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹിക പ്രവർത്തകൻ സിക്കന്ദർ അലി വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.

ദുബായിലെ ഇ.എം.സി ഇലക്ട്രോ മെക്കാനിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രതിമാസം 1600 ദിർഹം (ഏകദേശം 36,000 രൂപ) ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ നിലവിൽ 1000 ദിർഹം പോലും ലഭിക്കുന്നില്ലെന്ന് ഹസാരിബാഗ് സ്വദേശിയായ ദീപക് കുമാർ പറഞ്ഞു. ടിക്കറ്റ് നിരക്കും വിസാ ചെലവും കമ്പനി വഹിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും, ഇപ്പോൾ ശമ്പളത്തിൽ നിന്ന് വലിയൊരു തുക ഇതിനായി പിടിച്ചെടുക്കുകയാണ്.

Also Read: കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും

താമസസ്ഥലത്തുനിന്ന് പുറത്താക്കുമെന്ന് കാമ്പ് സൂപ്പർവൈസർ ഭീഷണിപ്പെടുത്തുന്നതായും ഓരോ തൊഴിലാളിയും 5000 ദിർഹം നൽകണമെന്ന് ആവശ്യപ്പെടുന്നതായും ഇവർ ആരോപിക്കുന്നു. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ പാസ്‌പോർട്ട് നൽകാൻ കമ്പനി തയ്യാറായിട്ടില്ല. നിലവിൽ കടകളിൽ നിന്ന് കടം വാങ്ങിയാണ് ഭക്ഷണം കഴിക്കുന്നതെന്നും ശമ്പളം ലഭിക്കാതെ ജോലിക്ക് കയറില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി.

അതേസമയം, തൊഴിലാളികൾ ജോലി ചെയ്യാൻ വിമുഖത കാണിക്കുകയാണെന്നാണ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ എച്ച്.ആർ ഉദ്യോഗസ്ഥൻ മഞ്ജുനാഥ് നാഗ്‌വി പറയുന്നത്. ഇവർക്കായി രണ്ടു വർഷത്തെ വിസയ്ക്കായി വലിയ തുക കമ്പനി ചെലവാക്കിയിട്ടുണ്ടെന്നും, ഒരു മാസത്തിനുള്ളിൽ ഇവരെ തിരികെ അയക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്നാണ് ഏജന്റിന്റെയും കമ്പനിയുടെയും അവകാശവാദം.

Also Read:കേന്ദ്ര ബജറ്റ് 2026: ആദായനികുതി നിയമത്തിൽ വൻ അഴിച്ചുപണി, എന്തൊക്കെ മാറ്റങ്ങൾ ? അറിയാം വിശദമായി

വിഷയത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും സത്യാവസ്ഥ പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജാർഖണ്ഡ് ലേബർ ഡിപ്പാർട്ട്‌മെന്റ് സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്‌സ് കൺട്രോൾ റൂം മേധാവി ശിഖ ലക്ര അറിയിച്ചു.

Read More:ബയോഫാർമ മേഖലയ്ക്ക് 10,000 കോടിയുടെ ഉത്തേജനം: ആഗോള ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

Migrant Labours Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: