ശ്രീനഗർ: പാക്കിസ്ഥാനിൽ നിന്ന് ആരംഭിച്ച് ജമ്മു കാശ്മീരിൽ അവസാനിക്കുന്ന ഭൂഗർഭപാത ബിഎസ്എഫ് ജവാന്മാർ കണ്ടെത്തി. 14 അടി വിസ്തൃതിയുള്ള ടണലാണ് അതിർത്തി രക്ഷാ സേനയുടെ പരിശോധനയിൽ കണ്ടെത്തിയത്.

ഇത് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള ഭീകരർക്ക് കാശ്മീരിലേക്ക് എത്താൻ വേണ്ടി ഉണ്ടാക്കിയതാണെന്നാണ് സൈന്യത്തിന്റെ പ്രാഥമിക അനുമാനം. അ​ർ​ണി​യ സെ​ക്ട​റി​ലെ വ​ന​ത്തി​ൽ ദ​മ​ല ന​ല ഭാ​ഗ​ത്താ​ണ് ഭൂ​ഗ​ർ​ഭ​പാ​ത ക​ണ്ടെ​ത്തി​യ​ത്.

അതിർത്തി രക്ഷാ സേന പരിശോധന നടത്തുന്ന സമയത്ത് ഇവിടെ ചിലർ ടണൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ ആരെയും പിടികൂടാൻ സൈന്യത്തിന് സാധിച്ചില്ലെന്നുമാണ് വിവരം. ഇവർക്ക് നേരെ സൈന്യം നിറയൊഴിച്ചെങ്കിലും രക്ഷപ്പെട്ടതായാണ് വിവരം.

ഇവിടെ പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് രൂക്ഷമായ ആക്രമണം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഭീകരർക്ക് സഹായമൊരുക്കാനായിരുന്നുവെന്നാണ് സൈന്യം കരുതുന്നത്.

ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സൈന്യം അതിർത്തിയിൽ ടണൽ കണ്ടെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ