ടൊറന്റോ: കാനഡ ഐസ് ഹോക്കി ജൂനിയർ താരങ്ങൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 14 താരങ്ങൾ മരിച്ചു. ഹാംബോൾട്ട് ബ്രോങ്കോസ് ടീമിലംഗമായ ഇവർ സസ്കത്ചെവാൻ ജൂനിയർ ഹോക്കി ലീഗിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 16നും 21നും ഇടയിലുള്ളവരാണ് മരിച്ച താരങ്ങളെല്ലാം.

പരുക്കേറ്റ ബാക്കി 14 താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 28 താരങ്ങളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു.

താരങ്ങളുടെ കുടുംബത്തെ അറിയിച്ചതായും കുടുംബാംഗങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടതായും ടീം പ്രസിഡന്റ് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ