യുപിയിലെ മഹോവയിൽ 13 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് നിർബന്ധിതമായി കഴിപ്പിച്ചതായും പരാതി. നാല് മാസം മുൻപാണ് 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതെന്നും ഇവർ ഗർഭിണിയായപ്പോൾ കുറ്റവാളികളുമായി ഒത്തുചേർന്ന് ഒരു ആരോഗ്യപ്രവർത്തകൻ അലസിപ്പിക്കാനുള്ള മരുന്ന് നിർബന്ധിതമായി നൽകിയെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത നാലുപേരിൽ മൂന്ന് പേരെയും ഇവർക്ക് കൂട്ടുനിന്ന ആരോഗ്യ പ്രവർത്തകനെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) പ്രവർത്തകൻ ഗർഭച്ഛിദ്ര ഗുളികകൾ നൽകിയതിനെ തുടർന്ന് പെൺകുട്ടിയുടെ നില വഷളായതോടെയാണ് സംഭവം പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു.
Read More: ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതി ലഭിച്ചില്ല; ജോസഫൈനും പൊലീസിനുമെതിരെ മയൂഖ ജോണി
നാലുപേരും തന്നെ ബലാത്സംഗം ചെയ്തുവെന്നും കുറ്റം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ആശാ പ്രവർത്തകൻ തന്നെക്കൊണ്ട് നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പറഞ്ഞു.
ഞായറാഴ്ചയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ആശ പ്രവർത്തകനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാമത്തെ കുറ്റവാളിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്എച്ച്ഒ അറിയിച്ചു. ഇരയുടെ മൊഴി ഉടൻ കോടതിയിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.