ശ്രീനഗര്‍: കശ്മീരില്‍ രണ്ട് ഭീകരര്‍ തടവിലാക്കി വെച്ച 12 വയസ്സുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. ജമ്മുകാശ്മീരിലെ ബന്ദിപോരയില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് സംഭവം. ആതിഫ് മിര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദികളെ കീഴ്‌പ്പെടുത്തിയെങ്കിലും അതിനു മുമ്പ് അവര്‍ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അതേസമയം ആതിഫിനൊപ്പം തടവിലാക്കിയ കുട്ടിയുടെ അമ്മാവനെ സൈനികര്‍ രക്ഷപ്പെടുത്തി.

ലഷ്കർ ഇ ത്വയ്ബ തീവ്രവാദികളാണ് ആതിഫിനേയും അമ്മാവനേയും അവരുടെ വീട്ടില്‍ തന്നെ തടവിലാക്കിയത്. മകനെ കൊല്ലരുതെന്ന് ആതിഫിന്റെ അമ്മ കേണപേക്ഷിച്ചിട്ടും തീവ്രവാദികള്‍ അത് കേട്ടില്ല. ആതിഫിനെ തീവ്രവാദികള്‍ വളരെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് സൈനികര്‍ പറഞ്ഞു.അതേസമയം ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

വടക്കന്‍ കാശ്മീരില്‍ ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ തന്റെ മകന്‍ തിരിച്ചു വരുമെന്നു തന്നെയാണ് കരുതിയത്. എന്നാല്‍ 24 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെയ്പ്പ് അവസാനിച്ചതോടെ ആ അമ്മയുടെ പ്രതീക്ഷകളും മങ്ങുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook