കാ​ണ്ഡ​ഹാ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പോ​ലീ​സ് ചെ​ക്പോ​യി​ന്‍റി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കാ​ണ്ഡ​ഹാ​ർ പ്ര​വി​ശ്യ​യി​ലെ മ​റു​ഫ് ജി​ല്ല​യി​ലെ പോ​ലീ​സ് ചെ​ക്പോ​യി​ന്‍റി​ലേ​ക്കു ഭീ​ക​ര​ർ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ താ​ലി​ബാ​നാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ചെക്‌പോയിന്റിന് നേര്‍ക്കും ആക്രമണം ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു കാബൂള്‍ വിമാനത്താവളത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ