കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായി ലഭ്യമാക്കണമെന്നും സെൻട്രൽ വിസ്റ്റ നവീകരണ പദ്ധതി താൽക്കാലികമായി നിർത്തണമെന്നും ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നടപ്പ് പ്രവർത്തനങ്ങൾക്കായി വിലയിരുത്തിയ പണം കോവിഡിനെതിരായ പോരാട്ടത്തിനായി ഉപയോഗിക്കണമെന്നും കത്തിൽ പറയുന്നു.
ചില മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളാണ് കത്തയട്ടത്. തൊഴിലില്ലാത്തവർക്ക് പ്രതിമാസം 6,000 രൂപ നൽകണമെന്നും ആവശ്യക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
20210512- Joint-Letter (1) by The Indian Express
മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് അന്നദാതാക്കളെ മഹാമാരിയുടെ ഇരകളാക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു.
Read More: ഗംഗയിലൂടെ ഒഴുകി വന്നത് നൂറോളം മൃതദേഹങ്ങൾ, ഭീതിയിൽ ജനങ്ങൾ
മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവേഗൗഡ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ ഉദ്ദവ് താക്കറെ (ശിവസേന), മമത ബാനർജി (ടിഎംസി), എം കെ സ്റ്റാലിൻ (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം) എന്നിവർ സംയുക്ത കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ആർജെഡി നേതാവ് തേജസ്വി യാദവ് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല (എൻസി) അഖിലേഷ് യാദവ് (എസ്പി), ഡി രാജ (സിപിഐ), സീതാരം യെച്ചൂരി (സിപിഐ-എം) എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്