വാക്സിനേഷൻ സൗജന്യമാക്കണം; സെൻട്രൽ വിസ്റ്റ നിർത്തിവയ്ക്കണം: പ്രധാനമന്ത്രിക്ക് 12 പ്രതിപക്ഷ നേതാക്കളുടെ കത്ത്

സെൻട്രൽ വിസ്റ്റ പദ്ധതിയുടെ പണം കോവിഡിനെതിരായ പോരാട്ടത്തിനായി ഉപയോഗിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു

Opposition leaders letter to PM Modi, India covid news, India free vaccination, Indian express, Indian express news, കോവിഡ്, സെൻട്രൽ വിസ്റ്റ, മോദി, latest news malayalam, malayalam news, news malayalam, malayalam latest news, ie malayalam

കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായി ലഭ്യമാക്കണമെന്നും സെൻട്രൽ വിസ്റ്റ നവീകരണ പദ്ധതി താൽക്കാലികമായി നിർത്തണമെന്നും ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നടപ്പ് പ്രവർത്തനങ്ങൾക്കായി വിലയിരുത്തിയ പണം കോവിഡിനെതിരായ പോരാട്ടത്തിനായി ഉപയോഗിക്കണമെന്നും കത്തിൽ പറയുന്നു.

ചില മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളാണ് കത്തയട്ടത്. തൊഴിലില്ലാത്തവർക്ക് പ്രതിമാസം 6,000 രൂപ നൽകണമെന്നും ആവശ്യക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

20210512- Joint-Letter (1) by The Indian Express

മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് അന്നദാതാക്കളെ മഹാമാരിയുടെ ഇരകളാക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു.

Read More: ഗംഗയിലൂടെ ഒഴുകി വന്നത് നൂറോളം മൃതദേഹങ്ങൾ, ഭീതിയിൽ ജനങ്ങൾ

മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവേഗൗഡ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ ഉദ്ദവ് താക്കറെ (ശിവസേന), മമത ബാനർജി (ടിഎംസി), എം കെ സ്റ്റാലിൻ (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം) എന്നിവർ സംയുക്ത കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ആർജെഡി നേതാവ് തേജസ്വി യാദവ് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല (എൻസി) അഖിലേഷ് യാദവ് (എസ്പി), ഡി രാജ (സിപിഐ), സീതാരം യെച്ചൂരി (സിപിഐ-എം) എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 12 oppn leaders write to pm modi demand free mass vaccination suspension of central vista project

Next Story
കേന്ദ്രം ടിക്ക ഉത്സവം നടത്തി, പക്ഷേ വാക്സിൻ നൽകാനുള്ള ക്രമീകരണം നടത്തിയില്ല: പ്രിയങ്ക ഗാന്ധിPriyanka Gandhi, പ്രിയങ്ക ഗാന്ധി, Congress, കോൺഗ്രസ്, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Gold Smuggling Case, സ്വർണക്കടത്ത് കേസ്, Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം, Lakshadweep, Lakshadweep politics, Lakshadweep draft rules, Priyanka Gandhi, Priyanka Gandhi news, Praful Patel, Indian Express, Lakshadweep beef ban, Kerala leaders, Pinarayi Vijayan, ലക്ഷദ്വീപ്, പ്രിയങ്ക ഗാന്ധി, save lakshadweep, savelakshadweep, സേവ് ലക്ഷദ്വീപ്, malayalam news, lakshadweep news, lakshadweep latest news, ലക്ഷദ്വീപ് വാർത്ത, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com