പാറ്റ്‌ന: സിബിഎസ്ഇ പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേരെ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലെ ആളുകളാണ് അറസ്റ്റിലായത്.

വാട്‌സ് അപ്പിലൂടെയാണ് ചോദ്യപേപ്പറുകള്‍ പാറ്റ്‌നയില്‍ നിന്നും ഝാര്‍ഖണ്ഡിലെ ചത്രയിലെത്തിയതെന്നും കേസില്‍ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അഖിലേഷ് ബി വാര്യരാണ് അറിയച്ചത്. അറസ്റ്റ് ചെയ്തവരില്‍ ഒമ്പത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മൂന്ന് പേര്‍ മുതിര്‍ന്നവരും.

അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍ എബിവിപി പ്രവര്‍ത്തകനായ കോച്ചിംഗ് സെന്റര്‍ ഉടമായണെന്നും പൊലീസ് അറിയിച്ചു. എബിവിപിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററായ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായത്. ഇയാള്‍, ചോര്‍ത്തിയ ചോദ്യ പേപ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കണക്ക്, ഇക്കണോമിക്‌സ് വിഷയങ്ങളുടെ ചോദ്യ പേപ്പറുകളാണ് ചോര്‍ത്തപ്പെട്ടത്. മാര്‍ച്ച് 28 നായിരുന്നു പരീക്ഷ. ചോര്‍ച്ച പുറത്തായതോടെ ഡല്‍ഹി, ഹരിയാന, എന്‍സിആര്‍ എന്നീ പ്രദേശങ്ങളില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook