/indian-express-malayalam/media/media_files/cqaO3bTkVHH5O0T0khzA.jpg)
ഫയൽ ചിത്രം
ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടന്നതായും 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും മുഖ്യമന്ത്രി വിഷ്ണു ദിയോ സായി തന്നെയാണ് സ്ഥിരീകരിച്ചത്. നക്സലിസം ഉടൻ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആഗ്രഹിക്കുന്നതായും ഏറ്റുമുട്ടൽ സ്ഥിരീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഈ ഏറ്റുമുട്ടലോടെ ഈ വർഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 100 കവിഞ്ഞു. ഏപ്രിൽ അവസാനം വരെ 91 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതായാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. ഈ കണക്ക് ഇപ്പോൾ 103 ആയി ഉയർന്നു - 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2018-ൽ സുരക്ഷാ സേന 112 മാവോയിസ്റ്റുകളെ വകവരുത്തിയിരുന്നു., 2016-ൽ ആകെ 134 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത് . സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
മാവോയിസ്റ്റ് ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ബീജാപൂർ ജില്ലയിലെ പീഡിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗംഗലൂർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. “ഞാൻ സുരക്ഷാ സേനയെ അഭിനന്ദിക്കുന്നു. ഞങ്ങൾ അധികാരത്തിൽ വന്നതു മുതൽ നക്സലിസത്തിനെതിരെ ശക്തമായി പോരാടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നക്‌സലിസം ഉടൻ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു, ഇരട്ട എഞ്ചിൻ സർക്കാറിന്റെ ഗുണം നമുക്ക് ലഭിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us