കട്ടക്: ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് 12 മരണം. 49 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാനദിയിലേക്കാണ് ബസ് മറിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
തല്ച്ചറില് നിന്നും കട്ടക്കിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. പാലത്തില്‍ നിന്നും 30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മഹാനദി വറ്റിക്കിടക്കുകയായിരുന്നു.
ബസിനു മുമ്പില്‍ ഒരു പോത്ത് വന്ന് ചാടിയപ്പോഴാണ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് അപകട സമയത്ത് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. പോത്തിനെ രക്ഷിക്കാനായി ബസ് വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.
കട്ടക്കിലെ പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ഒഡീഷ ദുരന്ത നിവാരണ സേനയും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന എല്ലാ യാത്രക്കാരെയും രക്ഷിച്ചുവെന്നും അവരെ സമീപത്തുള്ള എസ്സിബി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മരിച്ച 12 പേരില്‍ ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ്. 49 പേര് ഇപ്പോഴും ചികിത്സയിലാണ്. പരുക്കേറ്റവര്‍ക്ക് ചികിത്സ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.