/indian-express-malayalam/media/media_files/uploads/2022/01/Vaishno-Devi-temple.jpg)
ഫയൽ ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്നു പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
പുതുവർഷമായതിനാൽ നിരവധി ഭക്തർ ഇന്നലെ രാത്രിയിൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു. ഭവൻ പ്രദേശത്ത് ഭക്തരുടെ വൻ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നേരിയ ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു അപകടമെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. കത്രയിൽ നിന്ന് 25,000-ത്തിലധികം പേരെ ക്ഷേത്രത്തിലേക്ക് പോകാൻ അനുവദിച്ചതിനാൽ ആളുകളുടെ വലിയ തിരക്കാണ് ഉണ്ടായതെന്ന് വൃത്തങ്ങൾ പറഞ്ഞു.
അപകടത്തെത്തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി.
അപകടത്തിൽ 12 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെയെല്ലാം നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് അധികൃതർ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.