ദാബി: രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ഇന്ന് രാവിലെ ദാബിയ്ക്ക് അടുത്താണ് അപകടം നടന്നത്. ബനാസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ബസ് കൈവരിയില്‍ ഇടിച്ച് നദിയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ സവായി മധോപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ട്വിറ്ററില്‍ അനുശോചനം അറിയിച്ചു. അധികൃതരോട് സംസാരിച്ചതായും സ്ഥിതിഗതികള്‍ വിലയിരുത്തിയതായും അവര്‍ പറഞ്ഞു. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും 27 പേര്‍ മരിച്ചെന്നും സവായി മോധോപൂര്‍ ജില്ലാ എസ്പിയെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വിഡിയോ കടപ്പാട്: രാജസ്ഥാന്‍ പത്രിക

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ