scorecardresearch

12 ദിവസം പ്രായമുളള കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്ത് ഓടി; കുട്ടിയുടെ മൃതദേഹം ടെറസിന് മുകളില്‍ കണ്ടെത്തി

മാതാവ് കുട്ടിയെ മുലയൂട്ടുമ്പോഴായിരുന്നു കുരങ്ങന്‍ കുട്ടിയേയും തട്ടിപ്പറിച്ച് ഓടിയത്

മാതാവ് കുട്ടിയെ മുലയൂട്ടുമ്പോഴായിരുന്നു കുരങ്ങന്‍ കുട്ടിയേയും തട്ടിപ്പറിച്ച് ഓടിയത്

author-image
WebDesk
New Update
12 ദിവസം പ്രായമുളള കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്ത് ഓടി; കുട്ടിയുടെ മൃതദേഹം ടെറസിന് മുകളില്‍ കണ്ടെത്തി

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 12 ദിവസം മാത്രം പ്രായമുളള കുട്ടിയെ കുരങ്ങന്‍ തട്ടിയെടുത്ത് കൊണ്ടുപോയി. പിന്നീട് കുട്ടിയുടെ മൃതദേഹം ഒരു വീടിന്റെ ടെറസിന് മുകളില്‍ നിന്നും കണ്ടെടുത്തു. മൊഹല്ല കച്ചേര പ്രദേശത്താണ് സംഭവം ഉണ്ടായത്. സണ്ണി എന്ന കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മാതാവ് കുട്ടിയെ മുലയൂട്ടുമ്പോഴായിരുന്നു കുരങ്ങന്‍ കുട്ടിയേയും തട്ടിപ്പറിച്ച് ഓടിയത്. കുരങ്ങനെ സണ്ണിയുടെ മാതാവും വീട്ടുകാരും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

Advertisment

തുടര്‍ന്ന് പ്രദേശത്ത് എല്ലായിടത്തും നാട്ടുകാര്‍ തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന രീതിയില്‍ കുട്ടിയുടെ മൃതദേഹം അയല്‍പക്കത്തെ വീട്ടിലെ ടെറസിന് മുകളില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ കുട്ടി മരിച്ചിട്ടില്ലെന്ന് പറഞ്ഞ ബന്ധുക്കള്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി. ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും നേരത്തെ കുരങ്ങന്മാരുടെ ആക്രമണങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പലരും നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹനുമാന്‍ സ്തുതി ചൊല്ലിയാല്‍ കുരങ്ങന്‍ ആക്രമിക്കില്ല എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്.

ഹനുമാന്‍ ചലിസ (ഹനുമാന്‍ സ്തുതി) ദിനവും ചൊല്ലിയാല്‍ കുരങ്ങന്‍ ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കുരങ്ങന്റെ ശല്യം ഏറെയുളള മാധുരയിലെ ജനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

Advertisment

'എന്റെ വാക്ക് നിങ്ങള്‍ കേള്‍ക്കണം, ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും അദ്ദേഹത്തിന് സ്തുതി ഗീതം ചൊല്ലുന്നതും കുരങ്ങന്‍ കണ്ടാല്‍ അവ നിങ്ങളെ ഉപദ്രവിക്കില്ല. അതുകൊണ്ട് ദിനവും ഹനുമാന്‍ ഗീതം ചൊല്ലി നടക്കണം,' ആദിത്യനാഥ് പറഞ്ഞു.

Uttar Pradesh Monkey

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: