scorecardresearch

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

പാക്​ സൈന്യത്തി​​ന്റെ സ്​പോർട്​സ്​ യൂനിറ്റിനുനേരെയാണ്​ ആ​ക്രമണമുണ്ടായത്

പെഷാവർ: പാക്കിസ്ഥാനി​ൽ സൈന്യത്തിനെതിരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 13 പേർക്ക്​ പരുക്കേറ്റിട്ടുണ്ട്​. പാക് സൈന്യത്തി​​ന്റെ സ്​പോർട്​സ്​ യൂനിറ്റിനുനേരെയാണ്​ ആ​ക്രമണമുണ്ടായത്​.

സ്വാത്​ ജില്ലയി​ലെ ഖൈബർ പക്​തൂൺവാല മേഖലയി​ലെ കബാൽ തെഹ്​സിലിലാണ്​ സംഭവം. നിരോധിത സംഘടനയായ തെഹ്​രീകെ താലിബാൻ പാക്കിസ്ഥാൻ ആക്രമണത്തി​​ന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്​.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 11 soldiers dead 13 wounded in suicide attack in pakistans swat