കൊച്ചി: നോട്ട് നിരോധനം മൂലം ഉണ്ടായ ബഹളങ്ങൾ തുടരുന്നതിനിടെ 1000 രൂപ നോട്ട് തിരിച്ചു വരുന്നുവെന്ന് റിപ്പോർട്ട്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ നോട്ട് നിയന്ത്രണം പിൻവലിച്ച് 1000 രൂപയുടെ നോട്ട് ബാങ്കുകളിലെത്തുമെന്നാണ് സൂചന. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യുടെ ഉടമസ്ഥതയിലുളള ഭീരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെയും പ്രസുകളിൽ നിന്ന് ആയിരത്തിന്റെ നോട്ടുകളിൽ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനുളള​ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്‌തു.

പഴയ നിരോധിച്ച 1000 രൂപ നോട്ട് തന്നെയാണോ വീണ്ടും എത്തിക്കുന്നത് എന്ന് അറിവായിട്ടില്ല. ആയിരത്തിന്റെ നോട്ടുകൾ വീണ്ടും എത്തിയാൽ പണമിടപാടുകൾ സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷ. എടിഎമ്മുകളിൽ നിന്ന് ഒറ്റയടിക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉടൻ 24,000 രൂപയായി വർദ്ധിപ്പിക്കാനുമുളള സാധ്യതയുണ്ട്. ബാങ്കുകളും ഇക്കാര്യത്തിൽ ആർബിഐയോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ