ലക്‌നൗ: 100 വയസ്സുളള വൃദ്ധയെ മദ്യലഹരിയിലായിരുന്ന യുവാവ് ബലാൽസംഗം ചെയ്ത് കൊന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കിത് പൂണിയയാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മീററ്റിലുളള ജാനി ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

തന്റെ സഹോദരനൊപ്പമായിരുന്നു വൃദ്ധ താമസിച്ചിരുന്നത്. മദ്യ ലഹരിയിൽ എത്തിയ യുവാവ് വൃദ്ധയെ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇവരുടെ കരച്ചിൽ കേട്ട് സഹോദരനും നാട്ടുകാരും ഓടിക്കൂടിയപ്പോൾ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ഓടിച്ചിട്ട് യുവാവിനെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ബലാൽസംഗത്തിനുപിന്നാലെ വൃദ്ധ മരണമടഞ്ഞു. യുവാവിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, താൻ നിരപരാധിയാണെന്നും ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും യുവാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ