കൊൽക്കത്ത: 100 വയസ്സുളള സ്ത്രീയെ 20 കാരൻ അതിക്രൂരമായി ബലാത്സംഗം ചെയ്തു. പശ്ചിമ ബംഗാളിലെ നായിഡ ജില്ലയിലാണ് സംഭവം. മദ്യലഹരിയിലാണ് താൻ കുറ്റകൃത്യം ചെയ്തതെന്ന് യുവാവ് പൊലീസിനു മൊഴി നൽകി.

”തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അഭിജിത് എന്ന യുവാവിനെ വൃദ്ധയുടെ കുടുംബാംഗങ്ങൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്,” പൊലീസ് ഓഫിസർ പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഗംഗാപ്രസാദ്പൂർ സ്വദേശിയാണ് പിടിയിലായ യുവാവ്. മദ്യലഹരിയിലാണ് താൻ വൃദ്ധയെ ബലാത്സംഗം ചെയ്തതെന്നാണ് ഇയാൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook