മുംബൈ: മഹാരാഷ്ട്രയില്‍ 10 വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കുട്ടിയെ ആണ്‍കുട്ടി നിരന്തരം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. മപാരാഷ്ട്രയിലെ പാല്‍ഗാര്‍ ജില്ലയിലാണ് സംഭവം.

12 വയസ് മാത്രം പ്രായമുളള ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. രണ്ട് പേരും അയല്‍ക്കാരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് മാസക്കാലമായി പെണ്‍കുട്ടിയെ 12കാരന്‍ പീഡിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് പീഡനം നടത്തിയത്.

കുറച്ച് ദിവസം മുമ്പ് കലശലായ വയറുവേദനയുളളതായി പെണ്‍കുട്ടി പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ചോദ്യം ചെയ്തു. അപ്പോഴാണ് മാസങ്ങളായി ആണ്‍കുട്ടി തന്നെ പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തില്‍ ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook