മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടിത്തം; 11 കോവിഡ് രോഗികൾ മരിച്ചു

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം

maharashtra hospital fire, ahmednagar hospital fire, ahmednagar hospital ICU fire, 10 dead in hospital fire, maharashtra fire
Express photo by Anil Shah

പൂണെ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തീപിടിത്തം. അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 11 രോഗികൾ മരിച്ചു.

ആശുപത്രിയുടെ പുതിയ കോവിഡ് കോവിഡ് വാർഡിൽ രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അഹമ്മദ്‌നഗർ ജില്ലാ കളക്ടർ രാജേന്ദ്ര ഭോസാലെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

ആകെ 17 രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേരെ അവിടെ നിന്നും മാറ്റിയിരുന്നു. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ പിന്നീട് മരണപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ അഹമ്മദ്‌നഗർ അഗ്നിശമന സേന ഉദ്യോഗസ്ഥർ 45 മിനിറ്റുകൾ കൊണ്ടാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

മരിച്ചവരിൽ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരായിരുന്നുവെന്നും തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ആശുപത്രി സന്ദർശിച്ച അഹമ്മദ്‌നഗർ എസ്പി മനോജ് പാട്ടീൽ പറഞ്ഞു.

Also Read: ക്രൂയിസ് മയക്കുമരുന്ന് കേസ്: സമീർ വാങ്കഡെയെ ഒഴിവാക്കി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 10 patients died in maharashtra ahmednagar hospital fire

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com