ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ൽ തീവണ്ടി എ​മ​ർ​ജ​ൻ​സി ബ്രേ​ക്കി​ട്ടു നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നിരവധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഹരിയാനയിലെ ക​ർ​ണാ​ലി​ലെ ഘ​രൗ​ണ്ട് സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം നടന്നത്. പ​ത്തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് സാരമായി പരിക്കേറ്റു.

ഹി​മാ​ല​യ​ൻ ക്വീ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​നിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ലോക്കോ പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാരണമെന്ന് പ്രാഥമിക നിഗമനം. അതിവേഗതയിൽ വന്ന തീവണ്ടി പെട്ടെന്ന് എമർജൻസി ബ്രേക്കിട്ട് നിർത്തുകയായിരുന്നു.

എന്തുകൊണ്ടാണ് തീവണ്ടി ഇത്തരത്തിൽ നിർത്തിയതെന്ന് ലോക്കോ പൈലറ്റ് മറുപടി നൽകിയില്ലെന്ന് ഘരൗണ്ട് സ്റ്റേഷൻ മാസ്റ്റർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഉന്നത റെ​യി​ൽ​വെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ