/indian-express-malayalam/media/media_files/uploads/2017/04/train.jpg)
ചണ്ഡിഗഡ്: ഹരിയാനയിലെ കർണാലിൽ തീവണ്ടി എമർജൻസി ബ്രേക്കിട്ടു നിർത്തിയതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്ക്. ഹരിയാനയിലെ കർണാലിലെ ഘരൗണ്ട് സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം നടന്നത്. പത്തോളം യാത്രക്കാർക്ക് സാരമായി പരിക്കേറ്റു.
ഹിമാലയൻ ക്വീൻ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ലോക്കോ പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാരണമെന്ന് പ്രാഥമിക നിഗമനം. അതിവേഗതയിൽ വന്ന തീവണ്ടി പെട്ടെന്ന് എമർജൻസി ബ്രേക്കിട്ട് നിർത്തുകയായിരുന്നു.
എന്തുകൊണ്ടാണ് തീവണ്ടി ഇത്തരത്തിൽ നിർത്തിയതെന്ന് ലോക്കോ പൈലറ്റ് മറുപടി നൽകിയില്ലെന്ന് ഘരൗണ്ട് സ്റ്റേഷൻ മാസ്റ്റർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഉന്നത റെയിൽവെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.