അമരാവതി: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ യാത്രാ ബോട്ട് മറിഞ്ഞ് 10 പേരെ കാണാതായി. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. 40ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളായിരുന്നു. ഗോദാവരി നദിയിലെ പാലത്തിന്റെ തൂണിലിടിച്ചാണ് ബോട്ട് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നാട്ടുകാരും അഗ്നിശമനാ സേനയും തിരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Andhra Pradesh: A boat with more than 40 people in it has capsized in East Godavari after ramming into a bridge's pillar, 10 people have been reported missing. Search operation is underway. pic.twitter.com/gNMkzSR20Q
— ANI (@ANI) July 14, 2018