scorecardresearch
Latest News

‘വീണിടം വിഷ്ണു ലോകം’; രാജിവച്ച 10 കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു

10 പേര്‍ കൂടി ബിജെപിയിലേക്ക് ചേക്കേറുന്നതോടെ സഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള അംഗബലം അഞ്ചായി കുറയും

BJP MLAs Goa Congress

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനം രാജിവച്ച ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിലാണ് പത്ത് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ ബിജെപി പാര്‍ട്ടി ആസ്ഥാനത്തുവച്ചാണ് ചടങ്ങ് നടന്നത്.

ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 15 എംഎല്‍എമാരില്‍ 10 പേരാണ് ബിജെപിയിലേക്ക് പോയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് സംഘം നിയമസഭാ സ്പീക്കറെ കണ്ട് കത്ത് നല്‍കിയത്. ബാബു കാവ്‌ലേക്കര്‍, ബാബുഷ് മൊണ്‍സെറാട്ട് ,ജെനിഫർ മോൺസെറാട്ട്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാൻസിസ് സിൽ‌വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ, വിൽ‌ഫ്രഡ് ഡി‌എസ്‌എ, നീലകാന്ത് ഹലാർങ്കർ, ഇസിഡോർ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് എംഎൽഎമാർ.

Read Also: രാഹുല്‍ ഗാന്ധി ‘വ്യാജ’ ഗാന്ധി; പരിഹാസവുമായി ശിവരാജ് സിങ് ചൗഹാന്‍

ഇന്നലെ രാത്രി 7.30ഓടെ നിയമസഭാ മന്ദിരത്തിലെത്തിയാണ് സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോയും നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നു. 10 പേര്‍ കൂടി ബിജെപിയിലേക്ക് ചേക്കേറുന്നതോടെ സഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള അംഗബലം അഞ്ചായി കുറയും. ബിജെപി 17 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയും. നിലവില്‍ ഗോവ ഫോർവേഡ് പാർട്ടി, എന്‍സിപി, എംജിപി എന്നിവയുടെ പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്.

കര്‍ണാടകയിലും ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് പ്രതിഷേധം കനക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റില്‍ ഗാന്ധി പ്രതിമക്ക് മുമ്പില്‍ ധർണ നടത്തി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ആനന്ദ് ശര്‍മ്മ തുടങ്ങി പ്രമുഖ നേതാക്കളൊക്കെ ധർണയില്‍ പങ്കെടുത്തു. ഗോവയിലും കര്‍ണാടകയിലും പണാധിപത്യം കൊണ്ട് ഭരണം പിടിക്കാനാണ് ബിജെപി ശ്രമമെന്ന് നേതാക്കള്‍ ആരോപിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 10 congress mlas resigned and joints bjp in goa state assembly