ബെംഗലുരു: ഓൺലൈൻ മാർക്കറ്റുകൾ സജീവമായതോടെ റീട്ടെയ്ൽ മേഖലയ്ക്ക് തന്നെ വലിയ തിരിച്ചടിയാണ് ഇതിലൂടെ നേരിട്ടത്. യുവാക്കളുടെ വലിയ സംഘം തന്നെ ഈ ഓൺലൈൻ വിപണിയുടെ ആരാധകരായി മാറിയതോടെ വലിയ കുതിപ്പും ഈ രംഗത്തുണ്ടായി.

എന്നാൽ ഇ മാർക്കറ്റുകളെ കുറിച്ച് ബെംഗലുരുവിലെ ലോക്കൽ സർക്കിൾസ് എന്ന സംഘം നടത്തിയ സർവ്വേയിൽ തെളിഞ്ഞിരിക്കുന്നത് വലിയ തട്ടിപ്പാണ് ഈ മേഖലയിൽ നടക്കുന്നതെന്നാണ്.

ബെംഗലുരുവിൽ 30000 ഇ – വിപണി ഉപഭോക്താക്കളുടെ ഇടയിൽ നടത്തിയ പഠനത്തിൽ വ്യാജന്മാർ ഇ-വിപണിയിൽ നിറഞ്ഞാടുകയാണെന്ന് വ്യക്തമായതായി ടൈംസ് ഓഫ് ഇന്ത്യയിൽ പുറത്തുവിട്ട ഫലത്തിൽ പറയുന്നു. സർവ്വേയിൽ പങ്കെടുത്ത 20 ശതമാനം പേരാണ് തങ്ങൾക്ക് വ്യാജ ഉൽപ്പന്നം ലഭിച്ചുവെന്ന് വ്യക്തമാക്കിയത്.

അതേസമയം വ്യാജ ഉൽപ്പന്നങ്ങൾ ഓൺലൈൻ മാർക്കറ്റുകൾ മാറ്റിനൽകുന്നുണ്ട്. ഇത് സാധിച്ചില്ലെങ്കിൽ ഈടാക്കിയ തുക തിരികെ നൽകുകയും ചെയ്യുന്നുണ്ട്. കൂടുതലും സൗന്ദര്യ വർദ്ധക വസ്തുക്കളിലാണ് വ്യാജ ഉൽപ്പന്നങ്ങൾ ഉളളതെന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്.

ഇ മാർക്കറ്റുകളിൽ ലോകമാകെ നേരിടുന്ന വെല്ലുവിളിയാണ് വ്യാജന്മാരുടെ നുഴഞ്ഞുകയറ്റം. ഇത് പ്രധാന ഓൺലൈൻ വിപണികളെല്ലാം നേരിടുന്ന പ്രതിസന്ധിയാണ്. വ്യാജ ഉൽപ്പന്നങ്ങൾ വ്യാപകമായതോടെ ഓൺലൈൻ വിപണികളോട് ഇവ നിയന്ത്രിക്കൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ നിർദ്ദേശം നൽകിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ