ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പുതുതായി പണിത സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. വെല്ലൂര്‍ ജില്ലയിലെ കോറന്തങ്കലിലാണ് സംഭവം. 13 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ മുഴുവന്‍ പേരും വിദ്യാര്‍ത്ഥികള്‍ ആണെന്നാണ് വിവരം.

മേല്‍ക്കൂരയ്ക്കടിയില്‍ പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പുറത്തെടുത്തെന്നാണ് സൂചനയെങ്കിലും ഫയര്‍ഫോഴ്സും പൊലീസും ഉള്‍പ്പെടെയുള്ളവര്‍ അപകടസ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ