ന്യൂഡൽഹി: ഏപ്രിൽ മേയ് മാസത്തിലെ കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ എത്ര പേർ മരണപ്പെട്ടിട്ടുണ്ടാകും? അത്യപൂർവമായ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാൻ മാത്രമല്ല ഭാവിയിൽ വീണ്ടും ഉണ്ടാകാൻ സാധ്യതയുള്ള ഏതൊരു സാഹചര്യത്തിനും ഒരു നയം തയ്യാറാക്കാൻ കൂടിയുള്ള ചോദ്യമാണിത്.
ഇതിനു പ്രായോഗികമായ മറ്റൊരു അനിവാര്യത കൂടിയുണ്ട്, ഓഗസ്റ്റ് 14നകം കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എങ്ങനെയാണ് നഷ്ടപരിഹാരം നൽകാൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ട്.
സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്ത രണ്ട് മാസത്തെ ഔദ്യോഗിക മരണസംഖ്യ 1.69 ലക്ഷം എന്നതാണ്. അതാണ് നിലവിൽ തയ്യാറായിട്ടുള്ള ഒരു ഉത്തരം.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർമാരുടെ അന്വേഷണം സൂചിപ്പിക്കുന്നത് കണക്കിൽ കുറവുണ്ടെന്നാണ്. എന്നാൽ അത് എത്രത്തോളമാണെന്ന് വ്യക്തമല്ല. ഇന്ത്യ ഒരു വർഷത്തിൽ മരണം കണക്കാക്കുന്നത് അനുസരിച്ചേ ഇത് നിർണയിക്കാൻ സാധിക്കുകയുള്ളൂ.
അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യൻ എക്സ്പ്രസ് വിവിധ സർക്കാരുകളെ സമീപിച്ചു, ഇവയിൽ കഴിഞ്ഞ ആഴ്ചയിലെ മൊത്തം കോവിഡ് മരണങ്ങളിൽ മൂന്നിലൊന്ന് റിപ്പോർട്ട് ചെയ്ത എട്ട് സംസ്ഥാനങ്ങൾ ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ രേഖകൾ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) പ്രകാരം നൽകി.
Also read: കോവിഡ് മരണങ്ങൾ തിരിച്ചറിയുക വെല്ലുവിളി, എന്നാൽ വലിയ സംഖ്യകൾ മറച്ചുവെക്കാൻ പ്രയാസം: വിദഗ്ധർ
ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഈ ഡാറ്റ പ്രകാരം, ഈ എട്ട് സംസ്ഥാനങ്ങളിലെ “എല്ലാ കാരണങ്ങളാലുമുളള മരണങ്ങൾ” മൊത്തം (എല്ലാ മരണങ്ങളും, ഔദ്യോഗിക കോവിഡ് മരണങ്ങൾ ഒഴികെ) ഏപ്രിൽ-മേയ് മാസത്തിലെ മരണങ്ങളേക്കാൾ 2.04 ഇരട്ടിയാണ്. (കോവിഡ് ഇല്ലാത്ത സമയമായതിനാലാണ് 2019 തിരഞ്ഞെടുത്തത്)
ഈ വർധനവ് ഏറ്റവും കുറവ് കേരളത്തിലും കൂടുതൽ മധ്യപ്രദേശിലുമാണ്. കേരളത്തിൽ 1.2 മടങ്ങും മധ്യപ്രദേശിൽ 2.92 മടങ്ങുമാണ്. ഔദ്യോഗിക കോവിഡ് മരണങ്ങൾ എല്ലാ തരത്തിലുമുള്ള മരണങ്ങളിൽ നിന്നും കുറച്ചാൽ, എല്ലാ സംസ്ഥാനങ്ങളിലും വർധനവ് കാണാം: കേരളത്തിലെ 1.12 മടങ്ങ് മുതൽ മധ്യപ്രദേശിൽ 2.86 മടങ്ങ് വരെ. എല്ലാ സംസ്ഥാനങ്ങളിലും കൂടി ഇത് 1.87 മടങ്ങ് ആയി കുറയുന്നു.

മൂന്ന് രീതിയിലാണ് പഠനം നടത്തിയത്:
പാറ്റേൺ ഒന്ന്
രണ്ടാമത്തെ തരംഗത്തിൽ മരണങ്ങൾ വർധിച്ചത് രാജ്യത്തുടനീളം ഒരുപോലെയല്ല. അതിനാൽ, മരണസംഖ്യ വലുതും ചെറുതുമായ സംസ്ഥാനങ്ങളിൽ ഒരുപോലെ വർധിക്കുമെന്ന് കരുതാനാവില്ല.
മരണസംഖ്യയിലെ വർധനവ് ഓരോ സംസ്ഥനങ്ങളിലും വ്യത്യാസപ്പെടുന്നു (ചാർട്ട് കാണുക). അവരുടെ ഔദ്യോഗിക കോവിഡ് മരണ സംഖ്യകൾ കുറക്കുമ്പോൾ, ഈ വർധനവ് ഇത്തരത്തിൽ കാണാനാകും: മധ്യപ്രദേശിന് 2.86 മടങ്ങ്; ബിഹാറിന് 2.03 മടങ്ങ്; ജാർഖണ്ഡിന് 1.21 മടങ്ങ്; പഞ്ചാബിന് 1.73 മടങ്ങ്; ഹരിയാനയ്ക്ക് 2.44 മടങ്ങ്; ഡൽഹിക്ക് 1.4 മടങ്ങ്; കർണാടകത്തിന് 1.37 മടങ്ങ്, കേരളത്തിന് 1.12 മടങ്ങ്.
പാറ്റേൺ രണ്ട്
വ്യാപനം രൂക്ഷമായ സമയത്തു മരണങ്ങൾ വർധിച്ചു, എന്നാൽ അല്ലാത്ത സമയത്ത് (ജനുവരി – മാർച്ച് 2021) മാസങ്ങളിൽ വർധിച്ചില്ല. അതിനാൽ കോവിഡ് ഉയർന്ന മാസങ്ങളിലെ കണക്ക് മറ്റു മാസങ്ങളുമായി കണക്കാക്കാൻ കഴിയില്ല, അതുകൊണ്ട് ഒരു വർഷത്തെ കണക്കാക്കി എടുക്കാൻ കഴിയില്ല.
കൂടുതൽ സംസ്ഥാനങ്ങളിലും ഈ വർധനവ് 2021 ഏപ്രിൽ മേയ് മാസങ്ങളിലായി ചുരുങ്ങിയിരിക്കുന്നു. 2021 ഏപ്രിൽ മേയ് മാസങ്ങളിലെ മരണസംഖ്യ എട്ട് സംസ്ഥാനങ്ങളിൽ 1.23 മടങ്ങ് മുതൽ 3.12 മടങ്ങ് വരെ വർദ്ധനവ് കാണിക്കുന്നു. എന്നാൽ പഞ്ചാബിലും ഹരിയാനയിലും ഈ വർഷം ജനുവരി-മാർച്ച് മാസങ്ങളിൽ മരിച്ചവരുടെ എണ്ണം 2019 ജനുവരി-മാർച്ച് മാസങ്ങളിലെ മരണത്തേക്കാൾ കുറവാണ്. അതേസമയം, ജാർഖണ്ഡിൽ മരണസംഖ്യ അഞ്ചു മാസങ്ങളിലും കൂടുതലാണ്.
പാറ്റേൺ മൂന്ന്
മരണം നല്ല രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥനങ്ങളിൽ ഇത് കുറവാണ്. ഉദാഹരണത്തിന് കേരളം. കേരളത്തിലെ ഔദ്യോഗിക കോവിഡ് മരണങ്ങൾ പ്രകാരം 2019 ഏപ്രിൽ മേയ് മാസങ്ങളെ അപേക്ഷിച്ച് 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ 1.12 മടങ്ങ് മാത്രമാണ്. ഒരു പരിധിവരെ, ജാർഖണ്ഡ് (1.21), കർണാടക (1.37), ഡൽഹി (1.4) എന്നിവിടങ്ങളിലും കുറവാണ്.
2019ലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ സുപ്രധാന സ്ഥിതിവിവരക്കണക്കിനെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്, ഡൽഹി, കർണാടക, കേരളം എന്നിവിടങ്ങളിലെ മരണ രജിസ്ട്രേഷന്റെ 100 ശതമാനമെന്ന് ഇത് സ്ഥിരീകരിക്കുന്നു. 100 ശതമാനം എന്നാൽ സംസ്ഥാനം എല്ലാ മരണങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ്; താഴ്ന്ന ശതമാനം രജിസ്ട്രേഷൻ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മകളാണ് സൂചിപ്പിക്കുന്നത്. 84 ശതമാനമുള്ള ജാർഖണ്ഡും ഒഴിവാക്കാവുന്നതാണ്. മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഈ നില വളരെ കുറവാണ്: മധ്യപ്രദേശ് 78 ശതമാനം, പഞ്ചാബ് 88 ശതമാനം, ബിഹാർ 89 ശതമാനം, ഹരിയാന 90 ശതമാനം എന്നിങ്ങനെയാണ്.
ഏപ്രിൽ-മേയ് മാസങ്ങളിലെ മരണങ്ങളുടെ പ്രാഥമിക സിആർഎസ് ഡാറ്റ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ സംസ്ഥാനങ്ങളുടെ മരണസംഖ്യക്കായി ഇന്ത്യൻ എക്സ്പ്രസ്സ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ മറ്റൊരു ഡാറ്റയും പരിശോധിച്ചു.
ഇത് രാജ്യത്ത് 2021ഏപ്രിൽ-മേയ് മാസങ്ങളിൽ 8.31 ലക്ഷം പേർ മരിച്ചത്, 2019 ഏപ്രിൽ-മേയ് മാസങ്ങളേതിനേക്കാൾ 2.11 മടങ്ങ് കൂടുതലാണെന്ന് കാണിക്കുന്നു.
ഔദ്യോഗിക കോവിഡ് മരണങ്ങളിൽ 60 ശതമാനം വരുന്ന എട്ട് സംസ്ഥാനങ്ങളായ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ രാജസ്ഥാനിൽ 3.62 മടങ്ങ് കൂടുതലാണെന്നും 1.33 മടങ്ങുള്ള പശ്ചിമ ബംഗാളിൽ കുറവാണെന്നും കാണിക്കുന്നു.