ന്യൂഡല്‍ഹി : ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ശിശുമരണം വീണ്ടും ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന തുടര്‍ സംഭവത്തില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ മരണപ്പെട്ടത് 30 ശിശുക്കള്‍.
കഴിഞ്ഞ 48 മണിക്കൂറില്‍ 30 ശിശുക്കള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ച ബിആര്‍ഡി ആശുപത്രി തലവര്‍. ഇത്തവണ മരണകാരണം ഓക്സിജന്‍റെ കുറവല്ല എന്നും വിശദീകരിച്ചു.
” 30 ശിശുക്കളില്‍ 15 പേര്‍ ഒരുമാസത്തിനു താഴെ പ്രായമുള്ളവര്‍ ആണ്. ഒരുമാസത്തില്‍ കുറവ് പ്രായമുള്ള കുട്ടികളെ അത്രയും പെട്ടെന്ന് ചികിത്സിക്കില്ല. അത് അവരുടെ മരണ സഖ്യ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ആറുപേര്‍ മരിച്ചത് മസ്‌തിഷ്‌കവീക്കം കൊണ്ടാണ്. മറ്റുള്ളവരുടെ മരണകാരണം വ്യത്യസ്തമാണ്. ” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ശ്രീവാസ്തവ പറഞ്ഞു.
ഓഗസ്റ്റില്‍ അഞ്ചു ദിവസത്തിനിടയില്‍ 70 ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത ബിആര്‍ഡി ആശുപത്രി ദേശീയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഓക്സിജന്‍റെ ലഭ്യതക്കുറവായിരുന്നു അന്നത്തെ ശിശുമരണത്തിനു കാരണമായത്.