ദില്ലി: പുതിയ 100 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2005ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരീസിന് സമാനമായ രീതിയില്‍ ഉള്ളതായിരിക്കും പുതിയ നോട്ടുകളെന്ന് ആര്‍ബിഐ വ്യക്തമാക്കി.

നിലവിലെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ കൈയൊപ്പോട് കൂടിയതായിരിക്കും പുതിയ നോട്ടുകള്‍. നമ്പര്‍ പാനലില്‍ ന്യൂമറല്‍സും, ബ്ലീഡ് ലൈനും, കറന്‍സി മുഖത്ത് തിരിച്ചറിയല്‍ മുദ്രയും പുതിയ കറന്‍സിയില്‍ ഉണ്ടാകും.

പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുമെങ്കിലും പഴയ നോട്ടുകള്‍ അസാധുവാക്കില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ