ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദവ തവലനുമായ ഹാഫിസ് സഈദിനെ വീട്ടു തടങ്കലില്‍ ആക്കി ദിവസങ്ങള്‍ക്കം സംഘടന പേരു മാറ്റിയതായി വിവരം. തെഹരീക് ആസാദി ജമ്മുകശ്മീർ എന്ന പേരിൽ പുതിയ സംഘടനയായാണ് പ്രവർത്തിക്കുക.
‘കശ്മീരിന് അടിയന്തിരമായി സ്വാതന്ത്ര്യം’ എന്നാണ് തെഹ്രീക് അസാദി ജമ്മുകശ്മീർ അർഥമാക്കുന്നത്. സഈദിനെ അറസ്റ്റ് ചെയ്ത് സംഘടനയുടെ പ്രവർത്തനം പാകിസ്ഥാന്‍ അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് സംഘടന പേര് മാറ്റിയത്.
അറസ്റ്റിന് ഒരാഴ്ച മുമ്പ് പുതിയ സംഘടനയെ ഹാഫിസ് സഈദ് കുറിച്ച് സൂചിപ്പിച്ചിരുന്നു.
ജമാഅത്തുദ്ദഅ്വയെയും ഫലാഹെ ഇൻസാനിയറ്റ് ഫൗണ്ടേഷനെയും അടിച്ചമർത്താനുള്ള പാക് നീക്കം മണത്തറിഞ്ഞ സഈദ് എങ്ങനെ ഇതിനെ മറികടക്കാം എന്നതിനെ കുറിച്ച് നേരത്തെ പദ്ധതി തയാറാക്കിയിരുന്നതായാണ് വിവരം. ഇതിനാായി പാക്സ്ഥാന്‍ ഏതെങ്കിലും തരത്തില്‍ സഹായിച്ചതായി വ്യക്തമല്ല.
രണ്ട് സംഘടനകളും പുതിയ പേരിൽ പ്രവർത്തനം ആരംഭിച്ചതായി സർക്കാറും സ്ഥീരീകരിച്ചിട്ടുണ്ട്.